എന്ന് നിൻറെ മോഇദീൻ
ഒരു യഥാർത്ഥ ജീവിത കഥ സിനിമ
ആക്കുന്നത് എത്രതോളം വെല്ലുവിളി നിറഞ്ഞതാണ്
? . ആ വെല്ലുവിളി
ഏറ്റെടുത്ത് സത്യസന്ധമായി
അവതരിപ്പിക്കുകയാണ് എന്ന് നിന്റെ
മോഇദീൻ എന്ന സിനിമയിലൂടെ R S VIMAL ചെയ്തിരിക്കുനത് .
മോഇദീൻ
എന്ന മുസ്ലിം യുവാവും, കാഞ്ചന എന്ന
ഹിന്ദു യുവതിയും തമ്മിലുളള പ്രണയം എന്ന ക്ളീഷേയായ വിഷയത്തെ ജീവിതത്തോട നീതി പുലർത്തുംവിധവും ഭൂരിപക്ഷം
പ്രേക്ഷകരുടെയും പ്രീതി പിടിച്ചുപറ്റുംവിധം സിനെമാറികായി അവതരിപിക്കുകയും
ചെയ്തതാണ്ണ്‍ ഈ ചിത്രത്തിന്റെ വിജയം . ആശയവിനിമയ ഉപാദിയായി കത്തുകൾ അല്ലാതെ
മറ്റൊന്നും സാധ്യമലാതിരുന്ന 60 കളിൽ എല്ലാ
പ്രധിസന്ധ്യകളെയും നേരിട്ട് എങ്ങനെയോക്കെയാണ്ണ്‍ മോഇദീൻറ്റയും കാഞ്ചനയുടെയും
പ്രണയം മുന്നേറിയതെനനത്തിന്റെ ആവിഷ്കാരമാണ്ണ് ഈ ചിത്രം. മലയാള സിനിമയിൽ ഒരു പിടി
ചിത്രങ്ങളിലെ കഥാപാത്രമായ് മാറിയ മഴയെ ഈ
ചിത്രത്തിന്റെ ദൃശ്യ സഞ്ചാരത്തിൽ ഫലപ്രദമായി ഉപയോഗിച്ചിരിക്കുന്നു ജോമോൻ ടി
ജോണ്ണിന്റെ ക്യാമറയും, ഗോപി
സുന്ദരിന്റെ പശ്ചാതതല സംഗീതവും സിനിമ മികവുറ്റതാകുനത്തിൽ നല്ല
പക് വഹിച്ചിട്ടുട്ട് . പല
അവസരങ്ങളിലും നിശബ്ദതയുടെ സാധ്യത പശ്ചാത്തല സംഗീതത്തിന് പകരമായി
ഉപയോഗിക്കാവുന്നതായിരുന്നു . സംഭവബഹുലമായ
ഒരു ജീവിത കഥയിലെ കഥാപാത്രങ്ങളെ പ്രിഥ്വിരാജ് , പാർവതി , സായി കുമാർ ,ടോവിണോ തോമസ് എന്നിവർ
ഉൾപെടുന്ന നടി നടൻമാർ മനോഹരമായ് അവതരിപ്പിചിരികുന്നു . കാഞ്ചന എന്ന കഥാപാത്രത്തെ അവതരിപിച്ച പാർവതിയുടെ
അഭിനയം എടുത്തു പറയേണ്ടതാണ്ണ്‍. അമിതാഭിനയതിലേക്ക് വഴുതി പോകാവുന്ന പല
മൂഹൂർതതങ്ങളും സ്വാഭാവികമായി അവതരിപികാൻ ഈ നടിക്ക് കഴിഞ്ഞു . ബാഹ്യമായ
പ്രണയത്തിന്ന് മുൻതൂകമുള്ള ഈ കാലത്ത്
ആന്തരിക പ്രണയത്തിന്റെ കഥ പറഞ്ഞെ തരുന്ന സിനിമ വിജയമായി എന്നത് മലയാള സിനിമക്ക്
ഒരു ശുഭ സൂജനയാണ്ണ്‍. കത്തുകളിലൂടെയും ,കാർ ഹോണിന്റെയും
ലൈറ്റുകളിലൂടെയും കൈമാറപെടുന്ന പ്രണയ സന്ദേശങ്ങൾ പുതു തലമുറയ്ക്ക് വെത്യസ്തമായ ഒരു
അനുഭവമാണ്ണ്‍. ഈ കൌതുകം തന്നെയാകും റൊമാന്റിക് ബയോഗ്രഫിക് ഗണത്തിൽ പെടുന്ന, എന്ന് നിന്റെ മൊഇദീൻ, എന്ന സിനിമയുടെ വാണിജ്യ വിജയത്തിന്ന്
സഹായകമായത് .
RECOMMENDED
BIOGRAPHIC FILM THAT’S WORTH A WATCH : SCHLINDER’S LIST {1993} , DIRECTED BY
No comments:
Post a Comment